കാളികാവ്: ചോർന്നൊലിക്കുന്ന മൃഗാശുപത്രി കെട്ടിടം തകർച്ചാഭീഷണിയിൽ. കെട്ടിടത്തിന്റെ ചോർച്ച മാറ്റാൻ 2007ൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കെട്ടിടത്തിനുമുകളിൽ ഷീറ്റ് ഇടാനുള്ള നടപടിയും പൂർത്തിയായില്ല. മുകളിൽ ഇതിനായുള്ള പില്ലറുകൾ നിർമ്മിച്ചെങ്കിലും, അക്രെഡിറ്റഡ് ഏജൻസിക്ക് കൊടുത്ത വർക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു പോയി.
ഇപ്പോൾ മഴപെയ്താൽ കെട്ടിടത്തിൽ എല്ലായിടത്തും ചോർച്ചയാണ്. ഇതുകാരണം സ്ലാബിനും ചുമരിനും ബലക്ഷയം നേരിട്ടിട്ടുണ്ട്. മഴചെയ്താൽ ആശുപത്രിയുടെ എല്ലാഭാഗത്തും വെള്ളക്കെട്ടാണ്. ചോർച്ച മാറ്റാൻ നടപടിയുണ്ടായിട്ടില്ല. കെട്ടിടത്തിന്റെ മുകൾഭാഗത്ത് വെള്ളം തളം കെട്ടിനിൽക്കുന്നതാണ് ചോർച്ചയ്ക്കു പ്രധാന കാരണം. വെള്ളം ഒഴുക്കിക്കളയാൻ യാതൊരുമാർഗ്ഗവുമില്ല.
മുകളിലേക്ക് കയറാൻ കോണിയോ മറ്റു സൗകര്യങ്ങളോ ഇല്ല. വെള്ളക്കെട്ടും അഴുക്കും കൂടിക്കിടക്കുന്നതിനാൽ കൊതുകുകളുടെ താവളവുമാണ്.
നേരത്തെ അനുവദിച്ച ഫണ്ട് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കരാറുകാർ പാലിച്ചിട്ടില്ല.അതിനാൽ മറ്റു ഫണ്ടുപയോഗിച്ച് കെട്ടിടം പുതുക്കിപ്പണിയാൻ പഞ്ചായത്തിനാവുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |