മലപ്പുറം : മലപ്പുറം സബ്ജില്ലാ തല അറബിക് അലിഫ് ടാലന്റ് പരീക്ഷയിൽ വിജയികളായവർക്ക് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കീം സമ്മാന ദാനം നടത്തി. കെ.എ.ടി.എഫ് സബ് ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി. ഫസൽ , സംസ്ഥാന കൺവീനർമാരായ സി.എച്ച്. ഷംസുദ്ധീൻ , എൻ.എം. മുഹമ്മദ് റഫീഖ് , സബ് ജില്ലാ സെക്രട്ടറി ഖാലിദ്, അബ്ദുൽ അസീസ് , കുഞ്ഞിമുഹമ്മദ് ,സബ് ജില്ല ട്രഷറർ എം.പി. ഷൗക്കത്തലി ,അലിഫ് ടാലന്റ് പരീക്ഷ കൺട്രോളർ ഉസ്മാൻ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഫൈസൽ ഷാനവാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ നസ്റുള്ള നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |