മലപ്പുറം: വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കായി ജൂലായ് 17 വരെ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. പ്രധാന ഉത്തരവാദിത്വങ്ങളായ ഫീൽഡ് വെരിഫിക്കേഷൻ, യോഗ്യതയില്ലാത്ത എൻട്രികൾ തിരിച്ചറിയൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദേശങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ബാച്ചിലും 50 പേർക്കാണ് പരിശീലനം. എൽ.ആർ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹറലി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ബിജു, മലപ്പുറം നിയമസഭാ മണ്ഡലം എ.ഇ.ആർ.ഒ. ടി.സൗമ്യ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |