മലപ്പുറം:വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് 19ന് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്കു മാർച്ച് നടത്താൻ ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി എം വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്വി.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ : പി.എം. ആശിഷ് , എക്സിക്യൂട്ടീവ് അംഗം എം. ഡി. മഹേഷ്, പി.എം. സുരേഷ് ,ഷീജ മോഹൻദാസ്, സി.കെ. പത്മരാജൻ, കെ.പി. സൽമാൻ ഫാരിസ് , കെ.പി. നിഷ , പി.ടി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനൂപ് മാത്യു സ്വാഗതവും ട്രഷറർ റാഫി തൊണ്ടിക്കൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |