മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി ) ജില്ലാ പ്രസിഡന്റായി എം. ഷാജിർ ആലത്തിയൂർ ചുമതലയേറ്റു. ഇത് സംബന്ധിച്ച് മലപ്പുറത്ത് ചേർന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു .
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ, സെക്രട്ടറി മാനു വളാഞ്ചേരി, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗഫൂർ കാടാമ്പുഴ, ജില്ലാ ഭാരവാഹികളായ കെ.ടി. മുഹമ്മദ് കുട്ടി, കരീം വേങ്ങര , മൂസ്സ നന്നമ്പ്ര, മുഹമ്മദാലി എ ആർ നഗർ , എൻ.വൈ.സി ഭാരവാഹികളായ അഷറഫ് വെന്നിയൂർ, നൗഷാദ് അലി കക്കാട് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |