മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതെ 71,168 പേർ. മസ്റ്ററിംഗ് സമയപരിധി ഈ മാസം 24ന് അവസാനിക്കും. മസ്റ്ററിംഗ് കാലാവധി ജൂലായിൽ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ പേർ അവശേഷിച്ചതോടെ സർക്കാർ സമയപരിധി ഒരുമാസം കൂടി നീട്ടി. ഇതിനകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി 5,37,937 പേരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത്. ഇതിൽ ഇന്നലെ വരെ 4,66,769 പേർ മസ്റ്ററിംഗ് നടത്തി. ആയിരത്തിന് മുകളിൽ പേർ മസ്റ്ററിംഗ് നടത്താത്ത തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്.
പെൻഷൻ കൈപ്പറ്റുന്നവർ - മസ്റ്ററിംഗ് പൂർത്തീകരിച്ചവർ
കർഷക തൊഴിലാളി പെൻഷൻ
21,646 ............................................. 18.309
വാർദ്ധക്യകാല പെൻഷൻ
29,7599 ........................................ 25,64,74
അംഗപരിമിതർക്കുള്ള പെൻഷൻ സ്‌കീം
56,821 ............................................. 46,777
50 വയസ് കഴിഞ്ഞ അവിവാഹിതരായ
വനിതകൾക്കുള്ള പെൻഷൻ
6,712 ................................................. 6,135
ദേശീയ വിധവ പെൻഷൻ സ്‌കീം
1,55,159 ............................................... 1,38,574
ആകെ -5,37,937
മസ്റ്ററിംഗ് പൂർത്തീകരിച്ചവർ - 4,66,769
ശേഷിക്കുന്നവർ - 71,168
പെൻഷൻ മുടങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |