മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'നിറവ് 2025 ' കിസാൻ മേളയ്ക്ക് താനാളൂരിൽ തുടക്കമായി. താനാളൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള അവാർഡ് ലഭിച്ച താനാളൂർ കൃഷിഭവന് മന്ത്രി പുരസ്‌കാരം നൽകി. നാല് ദിവസമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയിയായ ശിഹാദിന് തെയ്യമ്പാട്ടിൽ ജുവലറി നൽകുന്ന സ്വർണനാണയവും മന്ത്രി സമ്മാനിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അദ്ധക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |