മലപ്പുറം:കേരള സർക്കാരിന്റെ മണ്ണിടിച്ചിൽ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾപ്പെടുന്ന നെന്മിനി വാലത്തുൽ മുക്ക് ഈങ്ങാപ്പള്ളിയാൽ പദ്ധതി മഞ്ചേരി എം.എൽ.എ അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, വാർഡ് മെമ്പർമാരായ ടി.പി.രജീഷ്, ജമീല ചോലക്കൽ എന്നിവർ ആശംസകളർപ്പിച്ചു. പെരിന്തൽമണ്ണ മണ്ണ് സംരക്ഷണ ഓഫീസർ പ്രിൻസ് ടി. കുര്യൻ പദ്ധതി വിശദീകരിച്ചു . ഓവർസീയർ പി. ജയരാജൻ സ്വാഗതവും കൺവീനർ നീണ്ടൂർ ബാബു എന്ന മാത്യു ജോസഫ് നന്ദിയും പറഞ്ഞു.
2018 ലുണ്ടായ ഉരുൾപൊട്ടലിൽ പരിസ്ഥിതിക്കും കർഷകർക്കും കൃഷിസ്ഥലങ്ങൾക്കും ഉണ്ടായ ആഘാതങ്ങൾ ലഘൂകരിക്കാനും തുടർ ദുരന്ത സാദ്ധ്യത കുറയ്ക്കാനുമായുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |