
ടെഹ്റാൻ: യാത്രാവിമാനം തകർത്ത് ഇറാനിൽ വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ. ഇറാനിൽ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇറാൻ എയറിന്റെ വിമാനം കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ആക്രമണ സമയത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു വിമാനം. പേർഷ്യൻ ഗൾഫിനോട് ചേർന്ന ഒരു തുറമുഖ പട്ടണമാണ് ബുഷെഹർ.
ബുഷെഹറിലെ ആണവനിലയമാണ് ഇവിടെ പ്രവർത്തിക്കുന്ന ഏക ആണവനിലയം. വിമാനം തകർന്ന് ആർക്കെങ്കിലും ജീവൻ നഷ്‌ടമായോ പരിക്കേറ്റോ എന്നെല്ലാം ഇനിയും വ്യക്തമല്ല. ഇറാനിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ വിവിധ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.
യു.എസ് ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാവേ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |