മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഡിപ്പാർട്‌മെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്‌മെന്റ് യൂണിയനുകളുടെ പ്രവർത്തനം തത്ക്കാലം നിറുത്തിവയ്ക്കാനും വൈസ് ചാൻസിലർ ഡോ.പി.രവീന്ദ്രൻ ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് സീനിയർ അദ്ധ്യാപകരുടെ കമ്മിറ്റി രൂപീകരിച്ചു. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷം കാരണം അടച്ചിട്ടിരിക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന
വോട്ടെണ്ണൽ നിറുത്തിവയ്ക്കാനുള്ള വി.സിയുടെ നിർദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പരും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകൾ നൽകിയത് വോട്ടിംഗിൽ കൃത്രിമം കാണിക്കാനാണെന്ന ഒരുവിഭാഗം വിദ്യാർത്ഥികളുടെ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്.
പരാതിയിൽ വൈസ് ചാൻസിലർ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ബാലറ്റ് പേപ്പറുകൾ അച്ചടിക്കുന്ന യൂണിവേഴ്സിറ്റി പ്രസ് അധികൃതർ മുൻകാലങ്ങളിലെ പോലെ ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പർ പതിച്ചിരുന്നുവെങ്കിലും വോട്ടർമാരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ നീക്കം ചെയ്യുവാൻ റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടിരുന്നതായി പ്രസ് അധികൃതർ വിസിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. യൂണിവേഴ്സിറ്റിയിലെ മറ്റു നാല് ഡിപ്പാർട്ട്‌മെന്റ് തിരഞ്ഞെടുപ്പുകളിലും സമാന രീതിയിൽ സീരിയൽ നമ്പറില്ലാതെയുള്ള പേപ്പറുകളാണ് നൽകിയിരുന്നത്. തുടർന്നാണ്, തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകുന്നതിന് സിൻഡിക്കേറ്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ വോട്ടെടുപ്പ് റദ്ദാക്കാൻ വി.സി ഉത്തരവിട്ടത്. അതോടൊപ്പം യൂണിവേഴ്സിറ്റിയുടെ സാറ്റലൈറ്റ് ക്യാമ്പസുകളായ ഐ.ടി.എസ്.ആർ ചെതലയം, ജോൺ മത്തായി സെന്റർ തൃശൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഐ.ഇ.ടി എന്നിവിടങ്ങളിൽ വിജയികളായ യൂണിയൻ ഭാരവാഹികളുടെ പ്രവർത്തനം തൽക്കാലം നിറുത്തിവയ്ക്കാനും വി.സി നിർദ്ദേശം നൽകി.
അന്വേഷണത്തിന് കമ്മിറ്റി
വി.സി ഗവർണറെ കണ്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |