മലപ്പുറം : മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാം നോളജ് സെന്ററിന്റെ കീഴിലുള്ള പി.എസ്.സി പരിശീലന കേന്ദ്രം പിന്നാക്ക വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2,000 ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകും. ഡിഗ്രി ലെവൽ, എസ്.എസ്.എൽ.സി ലെവൽ, ജനറൽ പി എസ് സി, സിവിൽ സർവീസ് (ഫൗണ്ടേഷൻ) എന്നീ ബാച്ചുകളിലേക്കുള്ള പരിശീലനത്തിന്റെ അടുത്തഘട്ടം നവംബറിൽ ആരംഭിക്കും. ലാം പി.എസ്.സി മൊബൈൽ ആപ്പിലൂടെയും മറ്റു ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയുമാണ് പരിശീലനം ലഭ്യമാക്കുക. ഫോൺ: 9054123450, 9633773077. വാർത്താസമ്മേളനത്തിൽ ഡയറക്ടർ സി.എച്ച്. സമീഹ്, സെക്രട്ടറി സമീൽ ഇല്ലിക്കൽ, പി.പ്രിയ, കെ.പി.മൊയ്തീൻകുട്ടി, ജി.അർച്ചന പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |