
മലപ്പുറം: ജില്ലയിൽ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബാലാവകാശ വാരാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം, ഉന്നമനം, പങ്കാളിത്തം, പരിചരണം, സൈബർ സുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി കോട്ടക്കുന്ന് പാർക്കിൽ പൊതുജനങ്ങൾക്ക് 'സൈബർ ലോകം, അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ അഡ്വ. പി. ഷാജേഷ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എ. മമ്മു അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടി. അനീഷ് കുമാർ ക്ലാസ് നയിച്ചു. ചടങ്ങിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ. മധുസൂധനൻ, ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ടി.എം. ശ്രുതി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, പ്രൊട്ടക്ഷൻ ഓഫീസർ എ.കെ. മുഹമ്മദ്സാലിഹ്, ചൈൽഡ് ഹെല്പ് ലൈൻ കൗൺസിലർ മുഹ്സിൻ പരി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |