വണ്ടൂര്‍: കൗമാരോത്സവത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ ഓവറോള്‍ കിരീടത്തിനുള്ള ഉപജില്ലകള്‍ തമ്മിലുള്ള പോരും മുറുകുകയാണ്. മത്സരം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 787 പോയിന്റുമായി മങ്കട ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു. 748 പോയിന്റുമായി നിലമ്പൂര്‍ രണ്ടാമതും 735 പോയിന്റുമായി മഞ്ചേരി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.731 പോയിന്റുമായി മലപ്പുറം നാലാമതും 724 പോയിന്റോടെ വേങ്ങര അഞ്ചാംസ്ഥാനത്തുമാണ്.
സ്‌കൂള്‍ വിഭാഗത്തില്‍ ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍ തന്നെയാണ് മുന്നില്‍. 226 പോയിന്റുമായി ആര്‍.എം.എച്ച്.എസ് കുതിക്കുമ്പോള്‍ 209 പോയിന്റുമായി സി.എച്ച്. എച്ച്.എസ്.എസ് പൂക്കൊളത്തൂര്‍ രണ്ടാംസ്ഥാനത്തും 198 പോയിന്റോടെ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
യു.പി ജനറലില്‍ 151 പോയിന്റുമായി നിലമ്പൂരും ഹൈസ്‌കൂളില്‍ 312 പോയിന്റുമായി മങ്കടയും ഹയര്‍സെക്കന്‍ഡറിയില്‍ 334 പോയിന്റുമായി മങ്കടയും കുതിക്കുന്നു. യു.പി സംസ്‌കൃതത്തില്‍ 86 പോയിന്റോടെ മങ്കടയാണ് മുന്നില്‍. ഹൈസ്‌കൂളില്‍ 91 പോയിന്റ് നേടി വേങ്ങരയും മുന്നിട്ട് നില്‍ക്കുന്നു. യു.പി അറബിക് കലോത്സവത്തില്‍ 60 പോയന്റ് വീതം നേടി കൊണ്ടോട്ടിയും മങ്കടയും ഹൈസ്‌കൂള്‍ അറബികില്‍ 85 പോയിന്റോടെ പൊന്നാനിയും മുന്നിട്ട് നില്‍ക്കുന്നു. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് കോല്‍ക്കളിയും വട്ടപ്പാട്ടും നഗരിയെ ഹിറ്റാക്കും. ഭരതനാട്യം, ഇരുള നൃത്തം, കുച്ചുപ്പുടി ഇന്ന് നടക്കും.
ഓവറോള്‍ പോയിന്റ് നില
ഉപജില്ല
മങ്കട 587
നിലമ്പൂര്‍ 748
മഞ്ചേരി 735
മലപ്പുറം 731
വേങ്ങര 724
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |