തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ നാഷണൽ സർവീസ് സ്കീം സർവകലാശാലാ ലൈബ്രറിയുടെ സഹകരണത്തോടെ ഭരണഘടനാദിനാചരണത്തിൻ്റെ ഭാഗമായി ഭരണഘടന, ഭരണഘടനാ സംബന്ധമായ പഠനഗ്രന്ഥങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. പരിപാടി രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ ആർ. വർമ്മ, ലൈബ്രറി പ്രൊഫഷണൽ അസിസ്റ്റൻ്റ് എം.പി. ദിലീപ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന് അഞ്ജലി കൃഷ്ണ സ്വാഗതവും സി.ടി. ഹംന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |