പരപ്പനങ്ങാടി : പ്രചാരണത്തിനിടെ
സ്ഥാനാർത്ഥിക്ക് വളർത്തുനായയുടെ കടിയേറ്റു.
നഗരസഭ 11-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അക്ഷിതയ്ക്കും കൂടെയുണ്ടായിരുന്ന നജ്മ ഷെറിക്കും ആണ് വളർത്തുനായയുടെ കടിയേറ്റത് . ഉള്ളണം മുണ്ടിയൻകാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വീട്ടിലെ നായ ഇരുവരെയും കാലിൽ കടിച്ചത്. ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |