വണ്ടൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊട്ടിഘോഷിച്ച് കെട്ടിപ്പൊക്കുന്ന ദേശീയപാത തകർച്ചയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി റിയാസ് രാജി വയ്ക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു. വണ്ടൂർ പുളിക്കലിൽ നടന്ന യു.ഡി. എഫ് കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് വാർഡ് ചെയർമാൻ ഇ.പി. അസീസ് അദ്ധ്യക്ഷത വഹിച്ചു. കാപ്പിൽ മുരളി, പി.ടി. ജബീബ് സുക്കീർ, എം. മുരളീധരൻ, ടി. ഷംസാലി, ഷരീഫ് തുറക്കൽ, മൻസൂർ കാപ്പിൽ, ഇ.പി. മുനീർ, റഷീദലി ചോലക്കൽ, പി. റഫീസ്, ഇ.പി. വീരാൻ, ബ്ലോക്ക് സ്ഥാനാർത്ഥി സജീസ് അല്ലേങ്ങാടൻ, 19ാം വാർഡ് സ്ഥാനാർത്ഥി കെ.വി. സിന്ധു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |