
തിരൂർ: നാല് ദിവസമായി തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ കലോത്സവം ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് തുഞ്ചൻ കൃതികളുടെ പാരായണത്തോടെ ആരംഭിക്കും. രാവിലെ പത്തിന് റെയിൽവേ അനുഭവങ്ങൾ വൈശാഖനും ടി.ഡി രാമകൃഷ്ണനും പങ്കുവയ്ക്കും. 11ന് നിർമ്മിത ബുദ്ധിക്കാലത്ത സർഗ്ഗാത്മക പരിപാടിയിൽ ടി.വി. സുനീത മോഡറേറ്ററായി ജെ. പ്രഭാഷ്, എൻ.ഇ.സുധീർ, രാം മോഹൻ പാലിയത്ത്, എൻ.ജി.നയന താര എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്ക് നിർമ്മിത വാർത്ത-ശരിയും തെറ്റിലും പി.കെ. ശ്യാംകൃഷ്ണൻ മോഡിറ്ററാകുമ്പോൾ കെ.കെ.ഷാഹിന, എൻ. സുസ്മിത, സനീഷ് ഇളയിടത്ത്, അഭിലാഷ് മോഹനൻ, മധു.കെ.വി എന്നിവർ പങ്കെടുക്കും. വൈകിട്ട് 4മണിക്ക് കേരള ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന ചെമ്മീൻ സിനിമ പ്രദർശനം നടക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എം.എൽ.എ സ്വാഗതവും പി.കൃഷ്ണൻകുട്ടി നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |