മലപ്പുറം: കേരളകൗമുദിയുടെ ടോപ്പ് ബ്രാൻഡ് അവാർഡ് ഇ സേവ് മാനേജിംഗ് ഡയറക്ടർ ജിനി സാംസൺ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. കേരളകൗമുദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മാറുന്ന മലപ്പുറം' ബിസിനസ് കോൺക്ലേവ് ചടങ്ങിലായിരുന്നു അവാർഡ് നൽകിയത്. ഇ സേവ് മാനേജിംഗ് ഡയറക്ടർമാരായ ജിനി സാംസണും ഭർത്താവ് സാംസൺ.എം.ജോണുമാണ് ഫൈബർ ഗ്ലാസ് മെറ്റീരിയൽ ഉപയോഗിച്ചുള്ള സോളാർ ഫെൻസിംഗ് പദ്ധതിക്ക് പിന്നിൽ. നിലമ്പൂർ കനോലി പ്ലോട്ടിൽ 100 മീറ്റർ സ്ഥലത്ത് പദ്ധതിയുടെ ഡെമോ ഒരുക്കാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. വിജയകരമായാൽ കേരളത്തിലുടനീളം നടപ്പിലാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എസ്.എം.എസ് അലേർട്ട് വഴി സോളാർ ഫെൻസിംഗിന്റെ തകരാറുകൾ അറിയിച്ച് സന്ദേശം വരുന്ന രീതി ആദ്യമായി അവംലിച്ചത് ഇ സേവാണ്.
സോളാർ പാനൽ, ബാറ്ററി, ഷോക്ക് ചെയ്യുന്നതിനുള്ള സ്മാർട്ട് എനർജൈസർ അടങ്ങിയതാണ് ഫൈബർ ഗ്ലാസ് സോളാർ ഫെൻസിംഗ്. നിലവിലെ സോളാർ ഫെൻസിംഗിനെ അപേക്ഷിച്ച് ചെലവ് കുറയും. ഫൈബർ ഗ്ലാസ് മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ തുരുമ്പ് പിടിക്കില്ല. ഫെൻസിംഗുകൾ തുരുമ്പിക്കാതിരിക്കാൻ സിങ്ക് പുരുട്ടുന്ന ഗാൽവനൈസേഷൻ പ്രക്രിയയ്ക്ക് ചെലവ് കൂടുതലാണ്.
സോളാർ ഫെൻസിംഗുകൾ പൊട്ടിപ്പോയാൽ വെൽഡിംഗ് ചെയ്യേണ്ടി വരുമെന്നിരിക്കെ ഇതിനാവശ്യമായ വൈദ്യുതി മിക്കപ്പോഴും ഉൾപ്രദേശങ്ങളിൽ ലഭ്യമാവില്ല. കൃത്യമായ ഗതാഗത സൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളായതിനാൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ കാരണം അറ്റകുറ്റപ്പണി പലരും നടത്താറില്ല. ഇത്തരം സാഹചര്യത്തിൽ വൈദ്യുതിയുടെ സഹായം വേണ്ടാത്ത റിബറ്റ് ഉപകരണം ഉപയോഗിച്ച് എളുപ്പത്തിൽ ഫൈബർ ഗ്ലാസ് ഫെൻസിംഗുകൾ യോജിപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |