SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

കേരളകൗമുദി റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ ഇന്ന്

Increase Font Size Decrease Font Size Print Page
news

മലപ്പുറം: വർദ്ധിച്ചെ വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെ കേരളകൗമുദിയും ബ്രിറ്റ്കോ ആന്റ് ബ്രിഡ്കോയും സംയുക്തമായി മോട്ടോർ വാഹന വകുപ്പ്, മലപ്പുറം ഗവ.കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ ഇന്ന്

രാവിലെ 10ന് മലപ്പുറം ഗവൺമെന്റ് കോളേജിൽ നടക്കും. മലപ്പുറം റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബി.ഷഫീഖ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ഗവ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സൈനുൽ ആബിദ് കോട്ട അദ്ധ്യക്ഷനാവും. മലപ്പുറം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷൂജ മാട്ടട ക്ലാസെടുക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി സ്വാഗതം പറയും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.കെ.സാജിറ, ഡോ.ബിൻസി, ലെഫ്റ്റ്. എൻ.സി.സി ഓഫീസർ സി.നസീറ ആശംസകളറിയിക്കും. റോഡപകടങ്ങൾക്ക് കാരണം ഏതെങ്കിലും അടിസ്ഥാന നിയമത്തിന്റെ ലംഘനമാണ്. ജില്ലയിൽ 2025ൽ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങളാണ്. ഇതിൽ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY