തിരൂർ : സംസ്ഥാന ഭിന്നശേഷി കമ്മിഷണർ
ഡോ. പി.ടി ബാബുരാജ് മലയാള സർവകലാശാല സന്ദർശിച്ചു. സർവകലാശാലയിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുമായി സംവദിച്ച കമ്മിഷണർ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ഭിന്നശേഷി അവകാശത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാവണമെന്നും ഭിന്നശേഷിക്കാരെ ചേർത്തു നിറുത്താൻ സാധിക്കണമെന്നും കമ്മിഷണർ പറഞ്ഞു. സർവകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. കെ.ബാബുരാജൻ, ഭിന്നശേഷി ട്രെയ്നേഴ്സ് ട്രെയ്നർ ബിജു ആൻ്റണി, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ തമീം റഹ്മാൻ, എൻ.എസ്.എസ് വൊളന്റിയർ എൻ. സാജിദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
