SignIn
Kerala Kaumudi Online
Saturday, 25 April 2026 4.15 AM IST

ആറങ്ങോട്ട് ശിവക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു

Increase Font Size Decrease Font Size Print Page
d
കടന്നമണ്ണ ശ്രീനിവസൻ, പുല്ലാനിക്കാട് ശങ്കരനാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകിയ ഉച്ചപ്പാട്ട്

പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ആറങ്ങോട്ട് ശിവക്ഷേത്രത്തിൽ 26 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി പുല്ലാനിക്കാട് ശങ്കരനാരായണൻ നമ്പൂതിരി പൂജ ചെയ്ത് നൽകിയ കൂറ വള്ളുവനാട് രാജവംശ പ്രതിനിധകൾ, ക്ഷേത്രം സെക്രട്ടറി, പ്രസിഡന്റ്,​ മറ്റ് ക്ഷേത്ര ഭരണാധികാരികൾ, ഭക്തജനങ്ങൾ എന്നിവരുടെ അനുവാദത്തോടെ കളംപാട്ട് അടിയന്തര ചുമതല നിർവഹിക്കുന്ന കടന്നമണ്ണ ശ്രീനിവാസൻ പാട്ടരങ്ങിൽ ചാർത്തിയാണ് കളംപാട്ടിന് തുടക്കം കുറിച്ചത്. തുടർന്ന് ഉച്ചപാട്ട് നടന്നു. വൈകിട്ട് സന്ധ്യവേലയ്ക്ക് ശേഷം കടന്നമണ്ണ നാരായണൻകുട്ടി കുറുപ്പ് കോഴിക്കോട് ബിജു മാരാർ എന്നിവർ നേതൃത്വം നൽകിയ തിരുമാന്ധാംകുന്നിലമ്മയ്ക്കുള്ള ആദ്യത്തെ കളം പാട്ടും നടന്നു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.