കൺവെൻഷൻ
Monday 04 May 2026 12:30 AM IST
മലപ്പുറം: ബാലസംഘം വില്ലേജ് കൺവീനർമാരുടെ ജില്ലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. അശ്വതി സംഘടനാ രേഖ അവതരിപ്പിച്ചു. ബി. മുഹമ്മദ് റസാക്ക് കൺവെൻഷനെ അഭിവാദ്യം ചെയ്തു. ജില്ലാ കൺവീനർ പി. സതീശൻ ഭാവിപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. ഷമീം ഇല്യാസ് അദ്ധ്യക്ഷനായി. വിനായക് പ്രസാദ് സ്വാഗതവും ഹസ്നത്ത് മറിയം നന്ദിയും പറഞ്ഞു. ഡിസം: 18, 19 തീയതികളിൽ ഏരിയാതല ലീഡേഴ്സ് ക്യാമ്പുകളും ഹാപ്പി നെസ് ഫെസ്റ്റും 18 ഏരിയകളിലും സംഘടിപ്പിക്കും. മേയ് 30നകം യൂണിറ്റ് സംഗമങ്ങൾ പൂർത്തീകരിക്കാനും കൺവെൻഷൻ തീരുമാനിച്ചു.