SignIn
Kerala Kaumudi Online
Monday, 04 May 2026 6.51 AM IST

അഗതിമന്ദിരങ്ങൾക്ക് വീൽചെയറുകൾ

Increase Font Size Decrease Font Size Print Page
wheel
ചക്രക്കസേരകളുടെ വിതരണോദ്ഘാടന ചടങ്ങിൽ നിന്ന്.

പയ്യാവൂർ: പത്മഭൂഷൺ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനാറ് വർഷങ്ങളായി മലയാളികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന 'കെയർ ആൻഡ് ഷെയർ' ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾക്കായി ചക്രക്കസേരകൾ വിതരണം ചെയ്തു. കണ്ണൂർ മേലെചൊവ്വ പ്രത്യാശ ഭവനിൽ നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ ഫോറസ്റ്റ് വിജിലൻസ് മേധാവി സജ്ന കരീം ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.കെ. സജി ആമുഖ പ്രഭാഷണം നടത്തി. ചിന്മയ മിഷൻ കേരള റീജിയൻ ചെയർമാൻ സ്വാമി വിവിക്താനന്ദ സരസ്വതി, കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ പി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR, WHEELCHAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.