ജൈവ കനി പദ്ധതിക്ക് തുടക്കമായി
Monday 04 May 2026 12:31 AM IST
മലപ്പുറം: ജൈവ കൃഷി പ്രേത്സാഹിപ്പിക്കുന്ന ജൈവകനി പദ്ധതി മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ ദുബായ് ചാപ്റ്റർ കമ്മിറ്റിയുടെ ആരോഗ്യപദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. സി.എച്ച് സെന്റർ ദുബായ് ചാപ്റ്റർ പ്രസിഡന്റ് സഫീറലി മങ്കരത്തൊടി അദ്ധ്യക്ഷത വഹിച്ചു. കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര, ഐ.ഐ.ടി മദ്രാസ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി.എം. നബീൽ, കൃഷി വകുപ്പ് ഫീൽഡ് ഓഫീസർ വിനോദ് കുമാർ, മുനിസിപ്പൽ കൗൺസിലർ ഹാരിസ് ആമിയൻ തുടങ്ങിയവർ നേതൃത്വം നൽകി.