തീരദേശ മേഖലയിൽ തിരൂർ ജനമൈത്രി പൊലീസ് ഫുട്ബാൾ ടൂർണമെന്റ് നടത്തി

Monday 11 May 2026 12:52 AM IST
ജനമൈത്രി പോലീസ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് തിരൂർ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ : തീരദേശ മേഖലയിലെ കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി

തിരൂർ ജനമൈത്രി പൊലീസും പറവണ്ണയിലെ സഞ്ജയ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഫുട്ബാൾ ടൂർണ്ണമെന്റ് നടത്തി. പറവണ്ണയിലെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടന മത്സരം തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച് ഒ അനിൽകുമാർ ടി. മേപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൾ ജലീൽ , സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് നാസർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഭാരവാഹികളായ പി.വി. യാറൂബ് , കെ.വി. വിശാറത്ത്,പി.വി. ഷമീം, ജംഷീർ , ആഷിദ് അലി, രക്ഷാധികാരി അബ്ദുൾ ഷുക്കൂർ, ഹംസക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഫുട്ബാൾ മത്സരം നടക്കുന്നത്.