ബാലസംഘം ലീഡേഴ്സ് ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും തുടങ്ങി

Tuesday 19 May 2026 12:06 AM IST
ബാലസംഘം മങ്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിൽ നിന്നും

പെരിന്തൽമണ്ണ: ബാലസംഘം മങ്കട ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്സ് ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റിവലും ഏറാന്തോട് ഇമേജ് ഗാർഡനിൽ ആരംഭിച്ചു. എം.പി സീന സലിം, നിരഞ്ജന രാജേന്ദ്രൻ, വേദ ഗിരീഷ്, എൻ. ആദിത്യ എന്നിവർ ലീഡേഴ്സ് ക്യാമ്പിന് നേതൃത്വം നൽകി. ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ വിജയകുമാർ ആതവനാട്, മങ്കട ഏരിയ മുഖ്യ രക്ഷാധികാരി മോഹനൻ പുളിക്കൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. അറുപതിൽ അധികം ബാലസംഘം കൂട്ടുകാർ പങ്കെടുക്കുന്ന ക്യാമ്പ് ഇ.കെ നായനാർ ദിനമായ ചൊവ്വാഴ്ച ഹാപ്പിനെസ് ഫെസ്റ്റോടെ സമാപിക്കും. സ്വാഗതസംഘം ചെയർമാൻ എസ്. സുരേന്ദ്രൻ, കൺവീനർ സലിം പാലം, സി.എസ്. നെബു, വി.പി. ശ്രീനന്ദ, ഷഹാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.