ഉറിഗാമി സംഘടിപ്പിച്ചു
Tuesday 19 May 2026 12:07 AM IST
താനൂർ: വായനാക്കളരിയുടെ ഭാഗമായി ഉറിഗാമി പരിപാടി സംഘടിപ്പിച്ച് കെ.പുരം വി.ആർ നായനാർ വായനശാല . വർണ്ണ കടലാസു കൊണ്ടുള്ള വിവിധ തരം കളി കോപ്പുകളും മറ്റും ഇതിന്റെ ഭാഗമായി കുട്ടികൾ നെയ്തെടുത്തു. പരിപാടി താനൂർ ബ്ലോക് റിസേർച്ച് സെന്റർ ട്രയിനേഴ്സായ ഷീജയും ബിജിലയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ബിജുല, ടി.വി. രാമകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ , എം.മുരളീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും ലൈബ്രേറിയൻ ബബിന നന്ദിയും പറഞ്ഞു.