മാജിക് പ്രദർശനം

Tuesday 19 May 2026 12:10 AM IST
വിതരണത്തിനായി സ്‌കൂളിൽ ബാഗുകൾ ഒരുക്കുന്ന അധ്യാപകർ

പെരിന്തൽമണ്ണ: വാൽപ്പാറ ദുരന്തത്തിന്റെ വേദന അനുഭവിച്ച പാങ്ങ് ജി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പാങ്ങ് സർവീസ് സഹകരണ ബാങ്ക് രംഗത്തെത്തി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്യുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു.ഇന്നുച്ചയ്ക്ക് മൂന്നിന് ചന്ദനപ്പറമ്പ് അൻസാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബാഗ് വിതരണവും കേരള ഫെഡറേഷൻ ഒഫ് ദ ബ്ലൈൻഡ് സംഘടിപ്പിക്കുന്ന മാജിക് ഷോയും നടക്കും. വിദ്യാർത്ഥികൾക്ക് മാനസിക ആശ്വാസവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്ന കെ.അഹമ്മദ് കുട്ടി അറിയിച്ചു.