പ്രചാരണ കാമ്പെയിന് നാളെ തുടക്കം
Tuesday 19 May 2026 12:18 AM IST
മഞ്ചേരി: മഞ്ചേരിയിൽ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന സദനത്തിന്റെ പ്രവർത്തനങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ മേയ് 20 മുതൽ ആഗസ്റ്റ് 20 വരെ ത്രൈമാസ കാമ്പെയിൻ നടക്കും. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജമാൽ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി. നാളെ വൈകിട്ട് നാലിന് സാന്ത്വന സദനത്തിൽ നടക്കുന്ന ലീഡേഴ്സ് സംഗമത്തിൽ കാമ്പയിൻ പദ്ധതി വിശദീകരണം നടക്കും. ഡയറക്ടർ ബോർഡ് ചെയർമാൻ മുഈനുദ്ദീൻ സഖാഫി വട്ടത്തൂർ അധ്യക്ഷത വഹിക്കും.