കരിയർ ഗൈഡൻസ് സെമിനാർ
Saturday 23 May 2026 12:25 AM IST
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയും ഈഗിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റേയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് ടു വിന് ശേഷം ഇനിയെന്ത് എന്ന ആശയത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.
എം.ഇ.എസ് കെ.വി.എം കോളേജിൽ നടന്ന പരിപാടിയിൽ 100ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്, കൗൺസിലർമാരായ രാജൻ പരപ്പിൽ, സാജിത, പി.പി.യഹ്യ സംസാരിച്ചു.