താലപ്പൊലി ആഘോഷം

Saturday 23 May 2026 12:29 AM IST
F

മഞ്ചേരി: മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം ഇന്ന് തുടങ്ങും. വൈകീട്ട് ആറിന് സാംസ്‌കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് മുഖ്യാതിഥിയാകും. തുടർന്ന് മലപ്പുറം സ്വാതി രുദ്രത്തിന്റെ ഭജൻസ് നടക്കും. നാളെ 5.30ന് തിരുവാതിരക്കളി, രാധിക നൃത്തകലാക്ഷേത്രത്തിന്റെ നൃത്ത മഞ്ജീരം നടക്കും. 24ന്് തോൽപ്പാവക്കൂത്ത്, 26ന് നാട്ടുതാലപ്പൊലി നടക്കും. പ്രഭാതഭേരി, കൊട്ടിയിറക്കൽ, പഞ്ചാരി മേളം, കളഭം അഭിഷേകം, പ്രസാദ ഊട്ട്, പഞ്ചവാദ്യം, ഡബിൾ തായമ്പക, ദൃശ്യവിസ്മയം, കേളി, താലപ്പൊലി എഴുന്നള്ളത്ത് നടക്കും.