സേവനം മാതൃകാപരം
താനൂർ : താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ ആശാകേന്ദ്രമായി റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസുകളുടെയും ജീവനക്കാരുടെയും സേവനം മാതൃകാപരമാണെന്ന് തിരൂർ സബ് കലക്ടർ
ദിലീപ് കെ കൈനിക്കര പറഞ്ഞു. സർവിസിൽ നിന്നും വിരമിക്കുന്ന താനാളൂർ വില്ലേജ് ഓഫിസർ കെ സുനിൽ കുമാറിന് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.ഒ അസ്ഗർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ ഫാത്തിമബീവി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ തെയ്യമ്പാടി കുഞ്ഞിപ്പ, കെ.സൽമത്ത്, ടി.കെ.നസീർ അംഗങ്ങളായ വി.കാദർകുട്ടി, പി.ജ്യോതി,സമീർ തുറുവായിൽ, ഉഷ തട്ടാട്ട്, അസി.സെക്രട്ടറി എ പത്മകുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ റഹീന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എസ് സഹദേവൻ, പ്രോഗ്രാം കോഡിനേറ്റർ മുജിബ് താനാളൂർ, സാമുഹ്യ പ്രവർത്തകരായ കെ വി മൊയ്തിൻ കുട്ടി, പി എ മുസ്തഫ,കള്ളിക്കൽ റസാഖ്, പി പ്രസാദ് സംസാരിച്ചു