അവലോകന യോഗം
Sunday 31 May 2026 12:15 AM IST
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ നിന്നാണോ സ്ഥാനാർത്ഥികൾ തുക ചെലവഴിച്ചത് എന്ന് ഉറപ്പുവരുത്തുന്നതിനും കണക്കുകൾ കൃത്യമായി ബോധിപ്പിക്കുന്നതിനുമായിരുന്നു യോഗം. കമ്മീഷൻ നിയോഗിച്ച പ്രത്യേക ചെലവ് നിരീക്ഷകരായ അനൂപ് കുമാർ വർമ, അനുരാഗ് ശ്രീവാസ്തവ, റൗട്ട് മനീഷ് മഹേന്ദ്ര, മഹേന്ദ്ര പ്രതാപ് സിംഗ് ബിസേൻ യോഗത്തിൽ നേരിട്ടെത്തി പരിശോധനാ നടപടികൾ നിരീക്ഷിച്ചു. സീനിയർ ഫിനാൻസ് ഓഫീസർ യു.വി.പ്രസീത നേതൃത്വം നൽകി. സ്ഥാനാർത്ഥികളും അവരുടെ ഇലക്ഷൻ ഏജന്റുമാരും സമർപ്പിച്ച ചെലവ് രജിസ്റ്ററുകളും അനുബന്ധ രേഖകളും നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.