അഭിമാനമായി അഭിരാമി

Sunday 31 May 2026 12:34 AM IST

വണ്ടൂർ: പ്ലസ്ടു പരീക്ഷയിൽ 1196 മാർക്ക് വാങ്ങിഅഭിമാനമായി മാറി വണ്ടൂർ വി.എം.സി ഹയർസെക്കൻഡറി സ്‌കൂളിലെ കെമേഴ്സ് വിദ്യാർത്ഥിനി അഭിരാമി. വണ്ടൂരിലെ പ്രസിദ്ധ പാചകക്കാരനും അമ്പലപ്പടി പൂതക്കാട്ടുകുന്ന് സ്വദേശിയുമായ കുമ്മാളി രജേഷ്-രമ്യ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളാണ് അഭിരാമി. എസ്എസ്എൽസി പരീക്ഷയ്ക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ അഭിരാമി സ്വന്തം ഇഷ്ടപ്രകാരമാണ് +2 വിന് കേമേഴ്സ് തിരഞ്ഞെടുത്തത്. ഇനി ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാനാണ് അഭിരാമിയുടെ തീരുമാനം