SignIn
Kerala Kaumudi Online
Saturday, 25 April 2026 3.16 AM IST

രണ്ടാംതരംഗത്തിൽ കൊവി‌‌ഡ് കൂടുന്നു; വേണം ജാഗ്രത

Increase Font Size Decrease Font Size Print Page
ffffffff

മലപ്പുറം: വലിയൊരു ഇടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലയിൽ കൊവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു. വെള്ളിയാഴ്ച 359 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും രോഗവ്യാപനത്തിൽ ഇതേ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ആരോഗ്യജാഗ്രത പാലിക്കുന്നതിൽ അതീവശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. കൊവിഡ് വ്യാപനം ഭീഷണിയായി തുടരുന്നതിനിടെ ആറ് മാസങ്ങൾക്ക് ശേഷം 2021 മാർച്ച് 22ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയിൽ 100ൽ താഴെയെത്തിയിരുന്നു. 81 പേർക്കാണ് മാർച്ച് 22ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2019 സെപ്തംബർ മൂന്നിന് 91 പേർക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ൽ താഴെയെത്തിയത് മാർച്ച് 22നായിരുന്നു. ഇതിന് ശേഷം ഗണ്യമായ വർദ്ധനവാണ് വൈറസ്ബാധിതരുടെ എണ്ണത്തിലുണ്ടായത്.

വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 359 പേരിൽ 332 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേർക്കും രോഗം ബാധിച്ചു. 18,406 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,959 പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രങ്ങളായ ആശുപത്രികളിൽ 123 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 70 പേരും 66 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 615 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്. വൈറസ് ബാധിതർ വർദ്ധിക്കുന്നതിനൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നത് ആശാവഹമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ഇന്നലെ 330 പേരാണ് വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 1,23,073 ആയി.

കൊവിഡ് വ്യാപനം മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പൂർണ്ണമായും ഉറപ്പാക്കണം. കൊവിഡ് രണ്ടാം തരംഗം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ജനകീയ പങ്കാളിത്തോടെ മാത്രമെ വൈറസ് വ്യാപനം തടയാനാകൂ

കെ. ഗോപാലകൃഷ്ണൻ,​

ജില്ലാ കളക്ടർ

TAGS: LOCAL NEWS, MALAPPURAM, KOVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.