നിലമ്പൂർ: ഈ മാസം 20നും 21നും പൂക്കോട്ടുംപാടത്ത് നടക്കുന്ന സി.പി.എം നിലമ്പൂർ ഏരിയ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 20ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി.അനിലും വേലായുധൻ വള്ളിക്കുന്നും ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 110 പ്രതിനിധികളും 16 ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. രണ്ടുപേർ വനിതാ പ്രതിനിധികളാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പതാക, കൊടിമര , ദീപശിഖാ ജാഥകളും റെഡ് വാളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയും ഒഴിവാക്കിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ഇ.പത്മാക്ഷൻ, പി.ടി.ഉമ്മർ, വി.കെ.അന്തകൃഷ്ണൻ, പി.ശിവാത്മജൻ, കെ.പി.വിനോദ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |