മലപ്പുറം: തിരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ടിന് വേണ്ടി മദ്യം വിളമ്പുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കാപട്യം പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 'തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം' എന്ന ശീർഷകത്തിൽ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു തങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |