കാവനൂർ : കാവനൂർ പഞ്ചായത്ത് പ്രതീക്ഷ ഡേ കെയർ സെന്ററിലെ കുട്ടികൾക്ക് ഉല്ലാസ യാത്രയൊരുക്കി പൂർവ്വ വിദ്യാർ ത്ഥികളുടെ കൂട്ടായ്മ. ജീവകാരുണ്യ പ്രവൃത്തിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് കാവനൂർ- 98 എസ്.എസ്.എൽ.സി ബാച്ചാണ് വയനാട്ടിലേക്ക് കുട്ടികളെ ടൂർ കൊണ്ട് പോയത് .രാവിലെ എളയൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത നാടൻ പാട്ട് കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് തിരുവാലി ഫ്ളാഗ് ഓഫ് നിർവഹിച്ചു . വിജേഷ് എളയൂർ , ഇല്ലിയാസ് , ലത്തീഫ് , സുമേഷ് ,രമേശ് , ശശി , ജംഷീർ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |