അഴൂർ പഞ്ചാത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം

Sunday 03 May 2026 1:51 AM IST

മുടപുരം: അഴൂർ പഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിൽ പഞ്ചാത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അഴൂർ ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി ഭരണ സമിതി അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായി കായലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സി.പി.എം ഏരിയാ സെന്റർ അംഗം അഡ്വ.എൻ. സായികുമാർ ഉദ്ഘാടനം ചെയ്തു. ആർ.അനിൽ,എം.റാഫി,വിജീഷ്. വി.പി,പ്രശോഭൻ,ആർ.അജിത്,സി. സുര എന്നിവർ സംസാരിച്ചു.