അഡ്വ. എം.വി പോൾ അനുസ്മരണം
വൈപ്പിൻ: മുൻ കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് വൈപ്പിൻ നിയോജക മണ്ഡലം കൺവീനറുമായിരുന്ന അഡ്വ. എം.വി. പോളിനെ അനുസ്മരിച്ചു. കുഴുപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്ക് ജൂബിലി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ടോമി, കെ.ജി. ഡോണോ, മത്സ്യ തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ്, ബ്ലോക്ക് ഭാരവാഹികളായ ടി.ജി. വിജയൻ, എ. ഡഗ്ലസ്, ബ്ലോക്ക് പ്രസിഡന്റ് എ.പി. ആന്റണി, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ലിജി തദേവൂസ്, വൈസ് പ്രസിഡന്റ് എം.എം പ്രമുഖൻ, മണ്ഡലം വൈസ് പ്രസിഡന്റ് എ.എസ് ബൈജു, പി.എൻ നിജിമോൻ, കെ.പി ഭാസി, എ.എസ് ജയലാൽ, സിന്ധു രാജൻ, ബിന്ദു സുധാകരൻ, ജലജ രഘു, ജോമി ജോസഫ്, ആന്റണി പുത്തനങ്ങാടി എന്നിവർ സംസാരിച്ചു.