കുഴൽമന്ദം: കെ.എസ്.എസ്.പി.യു ബ്ലോക്ക് സമ്മേളനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് പ്രൊഫ.കെ.പി.ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാധാദേവി സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി വി.എസ്.സുരേന്ദ്രനാഥൻ പ്രവർത്തന റിപ്പോർട്ടും കെ.കാശു കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ്, ജോയിന്റ് സെക്രട്ടറി വി.ചന്ദ്രൻ, എസ്.ഗോപാലപിള്ള, പി.പീതാംബരൻ പങ്കെടുത്തു.
ഭാരവാഹികൾ: കെ.പി.ബാലകൃഷ്ണൻ (പ്രസി), കെ.മണിയൻ, ആർ.രാമകൃഷ്ണൻ ,സി.വാസു (വൈ.പ്രസി), വി.എസ്.സുരേന്ദ്രനാഥൻ (സെക്ര), കെ.സുരേഷ് കുമാർ (ട്രഷ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |