കൊല്ലങ്കോട്: ഊട്ടറ, കണ്ണനി കടവ് പാലങ്ങൾ ഉടനെ ഗതാഗതയോഗ്യമാക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലങ്കോട് എം.എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. കുമാരിസതി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ.ശശികുമാരൻ അദ്ധ്യക്ഷനായി. ഏരിയസെക്രട്ടറി എസ്.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.സിദ്ധാർത്ഥൻ, കെപ്രവീൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.ശശികുമാരൻ (പ്രസിഡന്റ് ), കെ.കമലം,ആർ. മണികണ്ഠൻ (വൈസ് പ്രസിഡന്റുമാർ)
പി.ടി.ജോഗേഷ് (സെക്രട്ടറി), ആർ.പ്രിയ, ആർ.പ്രമോദ് (ജോയിറ്റ് സെക്രട്ടറിമാർ), എം.ശിവദാസൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |