വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നടന്ന ടെക്നിക്കൽ എക്സിബിഷനും കോളേജ് ഡേ ആഘോഷവും സമാപിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ അദ്ധ്യക്ഷനായി. വാർഡംഗം സേതുമാധവൻ, കോളേജ് ഡയറക്ടർ ഡോ.മാത്യു ഇല്ലത്തുപറമ്പിൽ, ചെയർമാൻ സെബാസ്റ്റ്യൻ സാജൻ, ജോയിന്റ് ഡയറക്ടർ ഫാ.അനു കളപ്പുരക്കൽ, അസി.ഡയറക്ടർ ഫാ.ആൻസൺ കൊച്ചറക്കൽ, ഫാ.സജു അറക്കൽ, പ്രിൻസിപ്പൽ റെയ്മോൻ പി.ഫ്രാൻസിസ് സന്നിഹിതരായി. പ്രസംഗിച്ചു. നടന്മാരായ സാജു കൊടിയന്റെയും ധർമ്മജന്റെയും ടോക്ക് ഷോയും വിദ്യാർത്ഥികളുടെ കലാസന്ധ്യയും ലൈവ് ഡി.ജെ മ്യൂസിക് ഷോയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |