മുതലമട: വേനൽ കനക്കുന്ന സാഹചര്യത്തിൽ ദാഹിക്കുന്നവർക്കു ശുദ്ധജലം ഉറപ്പാക്കുന്ന സ്നേഹം കുടിനീർ പദ്ധതി മുതലമട കാമ്പ്രത്ത്ചള്ളയിൽ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിന്റെ അദ്ധ്യക്ഷതയിൽ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ടി.കൽപനാദേവി, കോഴിക്കോട് കാഞ്ചനമാല, നടി അഞ്ജലി നായർ എന്നിവർ ചേർന്നു തുടക്കം കുറിച്ചു. ജില്ലയിലെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശത്ത് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ജലസംഭരണികൾ സ്ഥാപിച്ചാണു സ്നേഹം കുടിനീർ പദ്ധതി നടപ്പിലാക്കുന്നത്. എസ്.ബി.ഐ മാനേജർ എസ്.എ.ഹരി, ഡോ.ജസ്ബിൻ ഏലിയാസ്, മുഹമ്മദ് മൂസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |