കുഴൽമന്ദം: എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരമുള്ള ഹാത് സേ ഹാഫ് ജോഡോ അഭിയാന്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. കണ്ണനൂരിൽവെച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പൻ ജഥാ ക്യാപ്റ്റൻ കൂടിയായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസിന് പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജാഥ മാട്ടുകാട്, ചന്തപ്പുര, ആനക്കോട്, കരിഞ്ഞാംതൊടി, മന്ദം, നൊച്ചുള്ളിപ്പാലം,മഞ്ഞാടി, കല്ലേങ്കോണം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചിതലിയിൽ സമാപന സമ്മേളനത്തോടെ ആദ്യ ദിവസത്തെ പദയാത്ര സമാപിച്ചു.
ഇന്ന് രാവിലെ ഏട്ടിന് വെള്ളപ്പാറയിൽ നിന്ന് രണ്ടാം ദിവസത്തെ പദയാത്ര ആരംഭിക്കും. പ്രകാശ്, പ്രേംനിവാസ്, കൃഷ്ണദാസ്, മിനി നാരായണൻ, കെ.വി.രാജൻ, എസ്.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |