കൂറ്റനാട്: ചാലിപ്പുറത്ത് നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു കർണ്ണാടക സ്വദേശികൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ ചാലിപ്പുറത്തു വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം തകർന്നു. പരിക്കുപറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |