വടക്കഞ്ചേരി: മംഗലംഡാം ജലാശയത്തിൽ കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ മംഗലംഡാം ഫിഷറീസ് സഹകരണ സംഘം തൊഴിലാളി മണിയാണ് അട്ടവാടി ഭാഗത്ത് ജലാശയത്തിൽ ഇറങ്ങിയ കൊമ്പനാനയെ കണ്ടത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാടുകയറ്റാൻ ശ്രമം നടത്തിയെങ്കിലും ഓടംതോട് സി.വി.എം കുന്നിന്റെ ഭാഗത്ത് തേക്കിൻ കാട്ടിലേക്ക് കയറിയ കാട്ടാന അവിടെ തന്നെ നിലയുറപ്പിച്ചു. ചുറ്റുഭാഗവും ജനവാസ മേഖലയായതിനാൽ ആനയെ പ്രകോപിപ്പിക്കാതെ നിരീക്ഷിച്ചു വന്നു. ആനയെ രാത്രി വനത്തിലേക്ക് കയറ്റിവിടാൻ പരമാവധി ശ്രമം നടത്തുമെന്ന് മംഗലംഡാം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ.എ.മുഹമ്മദ് ഹാഷിം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |