പാലക്കാട്: അടച്ചു പൂട്ടിയ ആർ.എം.എസ് ഓഫീസുകൾ പുനഃസ്ഥാപിക്കുക, പോസ്റ്റുമാൻ ബീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് തപാൽ ജിവനക്കാർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചും മെമ്മോറാണ്ട സമർപ്പണവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ.അച്ച്യുതൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫെഡറേഷൻ പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) ഡിവിഷണൽ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷനായി. ആർ.ആകാശ്, സുഗേഷ്, കെ.വി.മധു, വി.രാധാകൃഷ്ണൻ, സുഗുണൻ, ടി.പി.വിൻസന്റ്, കെ.എസ്.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |