മെഡിക്കൽ ക്യാമ്പ്

Tuesday 25 February 2025 1:50 AM IST
എസ്.ടി.യു വഴിയോര കച്ചവടക്കാരുടെ അഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്

നെന്മാറ: നിയോജക മണ്ഡലം എസ്.ടി.യു വഴിയോര കച്ചവടക്കാരുടെ അഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. നീതി ലാബ് യാക്കര, രാജഗിരി ഹോസ്പിറ്റൽ ഡോ. കാർത്തിക് എന്നിവരടങ്ങിയ മെഡിക്കൽ സംഘം പരിശോധന നടത്തി. ഇരുന്നൂറോളം തട്ടുകടക്കാർക്ക് ഹെൽത്ത് കാർഡ് എടുത്തു നൽകി. രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിന് എൻ.എ.എസ്.വി.ഐ കേരള സംസ്ഥാന പ്രസിഡന്റ് എം.എം.കബീർ, എസ്.ടി.യു നെന്മാറ നിയോജക മണ്ഡലം കോ ഓർഡിനേറ്റർ എം.എം.അനീഫ എന്നിവർ നേതൃത്വം നൽകി