സ്വീകരണം നൽകി
Saturday 29 March 2025 1:53 AM IST
പട്ടാമ്പി: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദീപശീഖ പ്രയാണത്തിന് സ്വീകരണം നൽകി. വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ, ഫാ. ജയേഷ് ജേക്കബ്, ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീസ്, വനിത സമാജം സെക്രട്ടറി ജെറിൻ ബിജു എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡി 1665 ൽ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന് എറണാകുളം വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344-ാമത് ഓർമ്മ പെരുന്നാളിന്റെ ഭാഗമായാണ് മലബാറിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം ചാലിശേരിയിലെത്തിയത്. മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിലെ പര്യടനത്തിനു ശേഷം തൃശൂർ ഭദ്രാസനത്തിലെ ആദ്യ സ്വീകരണമായിരുന്നു ചാലിശേരിയിലേത്.